Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drug

തൃ​ശൂ​രി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട; ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: 555 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ര​ണ്ടു യു​വാ​ക്ക​ൾ തൃ​ശൂ​രി​ൽ അ​റ​സ്റ്റി​ൽ. ഡാ​ൻ​സാ​ഫ് സം​ഘം ന​ട​ത്തി​യ ര​ഹ​സ്യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് 15 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി കു​ന്നം​കു​ളം ചെ​റു​വ​ത്തൂ​ർ റി​വി​ൻ​സ്(24), അ​ടു​പ്പു​ട്ടി മു​ക​ള​ശേ​രി അ​ക്ഷ​യ്(24) എ​ന്നി​വ​ർ പി​ടി​യി​ലാ​യ​ത്.

ബം​ഗ​ളു​രു​വി​ൽ​നി​ന്നു കു​ന്നം​കു​ള​ത്തേ​ക്കു ക​ട​ത്തു​ന്ന​തി​നി​ടെ പീ​ച്ചി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പ്ര​തി​ക​ളു​ടെ സാ​ന്പ​ത്തി​ക​സ്രോ​ത​സ് പ​രി​ശോ​ധി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ന​ട​ത്തു​ന്ന സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Latest News

Up